Kerala
പത്തനംതിട്ടയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഴൂർ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജിതിൻ ജെ നൈനാൻ എന്നിവരാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമലയിലെ സ്വർണക്കൊള്ള അടക്കമുള്ള വിഷയത്തിലാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന സിപിഐഎമ്മിന്റെ പാർട്ടി ജില്ലാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.