Kerala
കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിൽ ശക്തമായ ഭരണ വിരുദ്ധ വികാരമെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. സംസ്ഥാന സർക്കാരിന്റെ പ്രകടനം, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ ആഗ്രഹിക്കുന്നു തുടങ്ങിയ പ്രധാന ചോദ്യങ്ങളുമായാണ് എൻ ഡി ടി വി വോട്ട് വൈബ് കേരള ട്രാക്കർ സർവ്വേ നടത്തിയത്.
ഭരണത്തിൽ അതൃപ്തി എന്ന് അമ്പത് ശതമാനം പേരും, ഭരണം നല്ലതെന്ന് 40 ശതമാനം പേരും ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളുമാണ്.നേതാക്കളിൽ വി ഡി സതീശന് 22 ശതമാനമാണ് പിന്തുണയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും ,കെ കെ ശൈലജയ്ക്ക് 16 ശതമാനവും ബി ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയുണ്ട്. ജനങ്ങൾ യുഡിഎഫിന് അനുകൂലമെന്നാണ് സർവ്വേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടുനേടുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയില്‍ പറയുന്നു. സംസ്ഥാനത്തെ 15 ശതമാനം വോട്ടർമാർ ഇപ്പോഴും ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ രീതി അനുസരിച്ച് ഇവരുടെ വോട്ടുകൾ ഫലത്തെ സ്വാധീനിച്ചേക്കാം. അതേസമയം, 10 വർഷത്തെ ഭരണത്തിന് ശേഷം മൂന്നാം ഊഴത്തിനായി എൽഡിഎഫ് ശ്രമിക്കുമ്പോൾ, ഭരണം തിരിച്ചുപിടിക്കാനുള്ള ഉറച്ച ശ്രമത്തിലാണ് യുഡിഎഫ്.