Kerala
കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സത്യാഗ്രഹം ഇന്ന്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സത്യാഗ്രഹസമരം ഇന്ന്. തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10ന് സത്യാഗ്രഹ സമരം ആരംഭിക്കും. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് അഞ്ച് വരെയാണ് സത്യാഗ്രഹം.
സത്യാഗ്രഹത്തിലൂടെ സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ജനപ്രതിനിധികൾക്കൊപ്പം നാടൊന്നാകെ അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.