Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും

Posted on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും. നിലവിൽ പ്രതിപക്ഷ നേതാവ് ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് താമസം. കൻ്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

അടുത്തിടെ ഉണ്ടായ തീപിടുത്തത്തിൽ കൻ്റോൺമെൻ്റ് ഹൗസിലെ പല ഭാഗങ്ങളും കത്തി നശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 17നാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തീപിടുത്തം ഉണ്ടായത്.

തീപ്പിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ സന്ദർശിച്ചിരുന്നു. അടിയന്തരമായി അറ്റകുറ്റപ്പണികൾ വേഗത്തില്‍ തീർക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി എന്ന അറിയിപ്പോടെ സന്ദര്‍ശന വീഡിയോ മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

പിണറായി വിജയന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ഉണ്ടായിരുന്നിട്ടും വാടക കെട്ടിടത്തിലേക്ക് താമസം മാറ്റിയത് വിവാദമായിരുന്നു .ഈയിടത ദിവസങ്ങളിൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ക്ലിഫ് ഹൌസിനായി ചിലവഴിച്ച കോടിക്കണക്കിനു തുകയുടെ വിഷാദ വിവരങ്ങൾ വിവരാവകാശ പ്രവർത്തകർ പുറത്തുകൊണ്ടു വന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version