Kerala

സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ല; പരിഹസിച്ച് പിണറായി

Posted on

തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂര്‍ണ്ണമായ സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന അഭ്യര്‍ഥനയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന അങ്ങേയറ്റം ലാഘവപൂര്‍ണമായ മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version