Kerala
വീണ്ടും പിണറായിക്ക് വാഴ്ത്തുപാട്ട്; ഇരുന്ന് ആസ്വദിച്ച് മുഖ്യമന്ത്രിയും ഭാര്യയും
മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വാഴ്ത്തുപാട്ടുമായി സെക്രട്ടറിയേറ്റിലെ ഇടതു സംഘടനകൾ.
സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഘടനയുടെ ഗായക സംഘം വാഴ്ത്തുപാട്ട് പാടിയത്. മുഖ്യമന്ത്രിയും ഭാര്യയും സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് കയറി വരുന്നതിനിടെയാണ് ഗാനം ആരംഭിച്ചത്.
വേദിയിൽ വന്നിരുന്ന ശേഷവും ഗാനം അവസാനിക്കുന്നവരെ മുഖ്യമന്ത്രി പാട്ട് ശ്രദ്ധാ പൂർവം കേട്ടിരുന്നു. പാട്ട് കഴിഞ്ഞ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജീവനക്കാർ ഇതേ വാഴ്ത്തുപാട്ട് പാടുന്നത്.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചും മെഗാ തിരുവാതിരയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും സ്തുതിച്ചുകൊണ്ടുള്ള പാട്ട് ഏറെ വിവാദമായിരുന്നു.