Kerala

ഉത്തരാഖണ്ഡിലെ പ്രകൃതി ദുരന്തം, കേരളം ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Posted on

തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളം ദുരിതബാധിതർക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലാണ് കേരളത്തിന്റെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തത്.

രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ സഹായവും നൽകാൻ കേരള സർക്കാർ തയ്യാറാണെന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ കുടുങ്ങിയവരിൽ കേരളത്തിൽ നിന്നുള്ളവരും ഉണ്ടെന്നാണ് മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നത്

ഈ സാഹചര്യത്തിൽ, അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കേരള സർക്കാരിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version