Kerala
സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി
കോഴിക്കോട്: സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങിനെ അല്ല. നല്ല ആള്‍ക്കൂട്ടം ഉണ്ടാവാറുണ്ട്. ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സദസ്സില്‍ ആളുകള്‍ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്നും ഇറങ്ങാതെ കാത്തിരുന്നു. വലിയ പന്തല്‍ സംഘാടകർ ഒരുക്കിയിയിരുന്നു. സദസ്സില്‍ ആളില്ലാത്തതിനാല്‍ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്. തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും മുഖ്യമന്ത്രി പറഞ്ഞു.
വെയിലും ചൂടും ആയത് കൊണ്ട് ആളുകള്‍ക്ക് വിസ്താരത്തോടെ ഇരിക്കാൻ സംഘാടകർ സൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.