Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; പിണറായി

Posted on

കോട്ടയം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചെന്നുംപുതിയ കമ്മീഷണറെ എല്‍ഡിഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെന്നും നിയമന ഉത്തരവിനയച്ച ഫയല്‍ ഗവര്‍ണര്‍ മാറ്റിവച്ചെന്നും പിണറായി പറഞ്ഞു.

ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഹൈക്കോടതിയുടെ സമ്മതപത്രം ആവശ്യപ്പെട്ടെന്നും അത് നല്‍കിയിട്ടും നിയമനം നടത്തിയില്ല. ഇപ്പോള്‍ പുതിയ പേര് യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നുവെന്നും ഇത് അട്ടിമറിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസ്, സംഘ്പരിവാര്‍ താല്‍പര്യങ്ങളെ ഗവര്‍ണര്‍ താലോലിച്ചുകൊണ്ടുപോകുമ്പോള്‍ അതിനെതിരായി നേരിയ ശബ്ദം പോലും ഉയര്‍ത്താന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. ഗവര്‍ണര്‍ നിര്‍ബന്ധിച്ചതിനാലാണെന്നാണ് കാരണമായി അവര്‍ പറയുന്നതെന്നും ജനവിധിയുടെ പേരില്‍ നിഗൂഢമായ അജണ്ടകള്‍ നടപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version