Kerala
2000 തരണ്ട നിങ്ങളൊന്ന് ഇറങ്ങി പോയാമതി; പിണറായിക്കെതിരെ മറിയക്കുട്ടി
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്ഷേമപെൻഷൻ വർധിപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷ എടുത്ത് സമരം ചെയ്ത അടിമാലി സ്വദേശി മറിയക്കുട്ടി.
ദൈവത്തെ ഓർത്ത് ഞങ്ങക്ക് 2000 തരണ്ട നിങ്ങളൊന്ന് ഇറങ്ങി പോയാമതി, നിങ്ങൾ ഇറങ്ങിപ്പോകുന്നത് കാണാൻ എനിക്കെന്നല്ല പൊതു ജനത്തിന് വലിയ ആഗ്രഹമുണ്ട്. ജനം മടുത്തു. എന്ന് മറിയക്കുട്ടി പറഞ്ഞു.
ശബരിമലയിൽ അടക്കം നിങ്ങൾ ആക്രമണം നടത്തി. അവിടെ കയറി രണ്ട് മന്ത്രിമാര് കട്ടില്ലേ… പിണറായി അറിയാതെ അത് ഒന്നും നടക്കില്ല. ഒരിക്കലും ഈ ഗവൺമെന്റിനെ വിശ്വാസമില്ല. ഇന്ന് ജനിക്കുന്ന ഒരു കൊച്ചിന്റെ തലയിൽ വരെ കോടികൾ കടമാണ്. 1600 നൽകാൻ കഴിയാത്ത ഗവണ്‍മെന്‍റാണോ 2000 രൂപ തരാന്‍ പോകുന്നതെന്നും മറിയക്കുട്ടി ചോദിച്ചു.
കോൺഗ്രസിനെയും ബിജെപിയയെും തെറി പറഞ്ഞിട്ടൊന്നും കാര്യമില്ല. വീണ്ടും കസേരയിൽ അള്ളികയറാനാണിത്തെരെ പ്രഖ്യാനനങ്ങളെന്നും മറിയക്കുട്ടി പറഞ്ഞു.