Kerala
കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തം, 3,0373 അധ്യാപകരെ നിയമിച്ചു: മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കമായി. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.