Kerala
പിണറായി വിജയന് സഭയില്‍ നനഞ്ഞ കോഴി: ജി സുധാകരന്
ആലപ്പുഴ: പിണറായി വിജയന് സഭയില്‍ നനഞ്ഞ കോഴിയെന്ന് ജി സുധാകരന് എംഎല്‍എ. വെള്ളത്തില്‍ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും സുധാകരന് പറഞ്ഞു. തന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു ജി സുധാകരന്റെ വിമര്‍ശനം. നിയമസഭയിലെ മറ്റ് സിപിഐഎം നേതാക്കളെയും ജി സുധാകരന് പരിഹസിച്ചു.
കെ എന്‍ ബാലഗോപാലിന് സഭയില്‍ മിണ്ടാട്ടമില്ല. വി ഡി സതീശനെതിരെ പറയാന്‍ ഒരു നേതാക്കള്‍ക്കും കഴിയുന്നില്ല. എഴുന്നേറ്റ് നിന്ന് പറയാന്‍ സഭയില്‍ ആരെങ്കിലും വേണ്ടേയെന്നും അദ്ദേഹം പരിഹസിച്ചു. തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ.
സഭയിലെ പ്രകടനത്തില്‍ തനിക്ക് സങ്കടം തോന്നി. ഇടത്തോട്ട് മുണ്ടുടുത്താല്‍ മാത്രം ഇടതുപക്ഷം ആകില്ല. വലത്തോട്ട് മുണ്ടുടുത്താല്‍ വലതുപക്ഷവും ആകില്ല.