Kottayam
ആശങ്കയില്ല..പൊളിച്ച് നീക്കും …. ജനറൽ ആശുപത്രിക്കു മുമ്പിലെ പൊടിയരിക്കഞ്ഞി കടകൾ പൊളിച്ചു നീക്കും ;പുരധിവസിപ്പിക്കാൻ നഗരസഭാ
പാലാ : പാലാ ജനറൽ ആശുപത്രിയുടെ മുൻപിലുള്ള കടകൾ പൊളിച്ചു നീക്കാൻ നടപടിയായി. ഇതു സംബന്ധിച്ച് പാലാ മുൻസിപ്പൽ ചെയർപേഴ്സൺ വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ മുൻസിപ്പൽ സെക്രട്ടറി, കൗൺസിലർമാരായ ബിജു പാലപ്പടവൻ, ലീന സണ്ണി, ടോണി തൈപ്പറമ്പിൽ, യൂണിയൻ പ്രതിനിധികളായ ജോസുകുട്ടി പൂവേലി, കെ അജി, വിൽസൻ ജോസഫ്, ഇത്തമ്മ ലൂക്കോസ്, അമ്മിണി രാജു തുടങ്ങിയവർ പങ്കെടുത്തു.തൊഴിലാളികൾ സ്വമേധയാ അവരുടെ കടകൾ പൊളിച്ചു നീക്കും എന്നതാണ് ധാരണ .അവരെ പുനരധിവസിപ്പിക്കാൻ നഗരസഭാ ധാരണയായി .
വീലുള്ള ബാങ്കുകളാണ് ഇവർക്ക് നല്കുന്നത്.യൂണിഫോമിലായിരിക്കണമെന്നും .വാടക വര്ധിപ്പിക്കാത്ത താരത്തിലുള്ളത് നിര്ണയിക്കണമെന്നും നഗരസഭാ യോഗത്തിൽ ചെയർ പേഴ്‌സൺ മായാ രാഹുൽ പ്രമേയ വായനയിൽ പറഞ്ഞിരുന്നു .പ്രമേയ അവതാരകൻ ബിജു പാലൂപ്പടവനായിരുന്നു .ഇക്കാര്യങ്ങൾ ത്വരിതപ്പെടുത്താൻ ജില്ലാ കലക്ടറുമായി ചർച്ച നടത്തുവാനും ധാരണ ആയിട്ടുണ്ട് .