Kerala

പേട്ട റെയില്‍വേ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെടിയുണ്ടകള്‍; അന്വേഷണം

Posted on

തിരുവനന്തപുരം: പേട്ട റെയില്‍വേ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. സ്ഥലത്ത് ആര്‍പിഎഫ് പരിശോധന നടത്തുകയാണ്. ശുചിമുറിയിലെ മഗ്ഗില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ഏഴ് ലൈവ് റൗണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. 9എംഎം വെടിയുണ്ടകളാണ് ഇവയെന്നാണ് നിഗമനം. ഇവ പൊലീസിന് കൈമാറും. പൂനെയിലെ കിര്‍ക്കിയിലാണ് ഇവ നിര്‍മ്മിച്ചതെന്നാണ് നിഗമനം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവരില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടതാവാം എന്നും സംശയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു വിമുക്ത ഭടനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version