Kottayam

ഗുരുതര രോഗങ്ങൾ ആരംഭത്തിലെ കണ്ടെത്തി പ്രതിരോധിക്കാൻ ജില്ലാതല ആരോഗ്യദൗത്യം; ശാന്തിഭവൻ–ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്ററിനും മൊബൈൽ ഹെൽത്ത്‌ കാ രവാൻ ലാബ് പദ്ധതിക്കും പാലായിൽ തുടക്കം

Posted on

ഗുരുതര രോഗങ്ങൾ ആരംഭത്തിലെ കണ്ടെത്തി പ്രതിരോധിക്കാൻ ജില്ലാതല ആരോഗ്യദൗത്യം; ശാന്തിഭവൻ–ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്ററിനും മൊബൈൽ ഹെൽത്ത്‌ കാ രവാൻ ലാബ് പദ്ധതിക്കും പാലായിൽ തുടക്കം:_രോഗപ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം. പരിശോധനകൾക്ക് 50 മുതൽ 90 ശതമാനം വരെ ഇളവ്._

പാലാ: വൃക്കരോഗം, കാൻസർ, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങൾ കൂടാതെ പ്രമേഹം, രക്ത സമ്മർദം തുടങ്ങി എല്ലാ ജീവിത ജീവിതശൈലി രോഗങ്ങളും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാതലത്തിൽ മൊബൈൽ ഹെൽത്ത് കാരവൻ ലാബ് പരിശോധനാ ക്യാമ്പുകൾക്കും ശാന്തിഭവൻ ഗുഡ്സമരിറ്റൻ മെഡിക്കൽ സെന്റർ ലാബിനും പാലായിൽ തുടക്കമാകുന്നു.

“രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ, രോഗം വരാതെ പ്രതിരോധിക്കുന്നതാണ് ഉത്തമം” എന്ന സന്ദേശമുയർത്തി, രോഗപ്രതിരോധത്തിന് മുൻഗണന നൽകുന്ന ആരോഗ്യസംവിധാനത്തിലേക്കുള്ള മാറ്റമാണ് പദ്ധതിയുടെ ലക്ഷ്യം.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തിവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നോൺ പ്രോഫിറ്റ് അടിസ്ഥാനത്തിലാണ് പദ്ധതികൾ ആരംഭിക്കുന്ന തെന്നും ടെസ്റ്റുകൾക്ക് 50% മുതൽ 90%വരെ കിഴിവ് ലഭിക്കുമെന്നും ഹോസ്പിറ്റൽ കോ ഫൗണ്ടറും സിഇഒ &ട്രസ്റ്റീ യുമായ റവ. ഫാ. ജോയ് കുത്തൂർ അറിയിച്ചു. ഫാ. ജോയി കുത്തൂരിന്റെ നേതൃത്വത്തിൽ 2023-ൽ തൃശൂർ ജില്ലയിൽ ആരംഭിച്ച പദ്ധതി പിന്നീട് തിരുവനന്തപുരം, എറണാകുളം ജില്ലയിലേക്കും വ്യാപിപ്പിച്ചു. കോട്ടയം ജില്ലയ്ക്കായാണ് ഇപ്പോൾ പാലാ മുണ്ടുപാലത്തുള്ള പീറ്റർ ഫൗണ്ടേഷൻ ആർക്കേഡിൽ പ്രവർത്തനം ആരംഭിക്കുന്നത്.

അമേരിക്കയിൽ നാല് പതിറ്റാണ്ടിലേറെയായി ഹൃദ്രോഗ ചികിത്സാരംഗത്ത് പ്രശസ്തി നേടിയ ഏറ്റുമാനൂർ സ്വദേശിയായ ഡോ. ജോസഫ് കുര്യൻ ചെമ്പ്ളാവിലാണ് കോട്ടയം ജില്ലയിലെ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രായഭേദമന്യേ കേരളത്തിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത മരണങ്ങൾ ഒരു പരിധിവരെയെങ്കിലും തടയാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് പദ്ധതിയുടെ ഭാഗമാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയർ & ഷെയർ എന്ന നോൺപ്രോഫിറ്റ് ചാരിറ്റബിൾ സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പാലാ പീറ്റർ ഫൗണ്ടേഷൻ ചെയർമാനും കെയർ & ഷെയർ എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ ഷിബു പീറ്റർ വെട്ടുകല്ലേലാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്.

വിവിധ പ്രദേശങ്ങളിൽ മൊബൈൽ ഹെൽത്ത് കാരവൻ എത്തിച്ച് പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും. വ്യക്തികൾക്കും സംഘടനകൾക്കും സ്വന്തം പ്രദേശങ്ങളിൽ ക്യാമ്പുകൾ സ്പോൺസർ ചെയ്ത് നടത്താവു ന്നതാണ്.ഇതിനായി അത്യാധുനികവും പൂർണമായും ഓട്ടോമേറ്റഡ് സംവിധാനങ്ങളോടുകൂടിയതുമായ ലാബ് പരിശോധനാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും ശാന്തിവൻ ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനവും ബഹു: നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.

കെയർ & ഷെയർ എക്സിക്യൂട്ടീവ് ബോർഡ്‌ മെമ്പർ ഷിബു പീറ്റർ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. സ്ഥാപനങ്ങളുടെ സി.ഇ.ഒയും ട്രസ്റ്റിയും കോ-ഫൗണ്ടറുമായ റവ. ഫാ. ജോയി കുത്തൂർ സ്വാഗതം ആശംസിക്കും. പദ്ധതികളെക്കുറിച്ച് ശാന്തിവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. റിഷിൻ സുമൻ വിശദീകരിക്കും.

സൗജന്യ ഹെൽത്ത് കാരവൻ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ശ്രീ. ജോസ് കെ. മാണി എം.പി. നിർവഹിക്കും.

നോൺ പ്രോഫിറ്റ് അടിസ്ഥാനത്തിലുള്ള ഹൈടെക് ഫുള്ളി ഓട്ടോമേറ്റഡ് ലാബ് പരിശോധനകളുടെ ജില്ലാതല ഉദ്ഘാടനം ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിക്കും.

ഹൈടെക് ഫുള്ളി ഓട്ടോമേറ്റഡ് ലാബിന്റെ സ്വിച്ച് ഓൺ കർമം ശ്രീ.ചാണ്ടി ഉമ്മൻ എം.എൽ.എ. നിർവഹിക്കും. പാലാ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മായാ രാഹുൽ മുഖ്യപ്രഭാഷണം നടത്തും.

മുൻ മുനിസിപ്പൽ ചെയർമാന്നും പീറ്റർ ഫൌണ്ടേഷൻ കോർഡിനേറ്ററുമായ തോമസ് പീറ്റർ വെട്ടുകല്ലേൽ, മുൻ ചെയർപേഴ്സണും നഗരസഭ കൗൺസിലറുമായ അഡ്വ.ബെറ്റി ഷാജു, നഗരസഭ കൗൺസിലർ റോയ് ഫ്രാൻസിസ്, നഗരസഭ വികസന മുന്നണി കൺവീനർ ബിജു പാലൂപടവൻ എന്നിവർ ആശംസകൾ അർപ്പിക്കും.

ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ മാനേജിങ് ട്രസ്റ്റി റവ. സിസ്റ്റർ റൊസാൽബാ FSC നന്ദി അർപ്പിക്കും.

പത്രസമ്മേളനത്തിൽ ഡോ. റിഷിൻ സുമൻ, ഷിബു പീറ്റർ, ശാന്തിഭവൻ സംസ്ഥാന കോർഡിനേറ്റർ ജോസ് തൊമ്മാന, തോമസ് പീറ്റർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version