Kerala
പെരുമ്പാവൂരിൽ മീൻ പിടിക്കാനെറിഞ്ഞ വലയിൽ കുരുങ്ങിയത് സ്ഫോടക വസ്തുക്കൾ, അന്വേഷണം
കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയില്‍ പ്രവർത്തനം നിലച്ച പാറമടയില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു.
ഓടയ്ക്കാലി മണ്ണൂർമോളത്ത് സ്വകാര്യ വ്യക്തി നടത്തിവന്ന ശേഷം പ്രവർത്തനം നിർത്തിവച്ച പാറമടയില്‍ നിന്നാണ് ജലാറ്റിൻ സ്റ്റിക്ക് അടക്കമുള്ള സ്ഫോടക വസ്തു കണ്ടെടുത്തത്. പാറക്കുളത്തില്‍ വെള്ളത്തിന് അടിയില്‍ നിന്നാണ് ഇവ ലഭിച്ചത്.
മീൻ പിടിക്കാനായി എത്തിയവർ പാറക്കുളത്തില്‍ വല എറിഞ്ഞപ്പോള്‍ സ്ഫോടക വസ്തുക്കള്‍ വലയില്‍ കുടുങ്ങുകയായിരുന്നു. കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു.