Kerala
പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും, 2 പൊലീസുകാർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു.
ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സെക്രട്ടറി വി. പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.