Kerala
ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിസി ജോര്‍ജ്
കോട്ടയം: ബിഷപ്പുമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ബിജെപി നേതാവ് പിസി ജോര്‍ജ്. ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം ശ്രദ്ധ വേണമായിരുന്നു. നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്.
ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ സദയം കേട്ടില്ലെന്ന് വെക്കണമെന്നും പിസി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. എഫ്‌സിആര്‍എ നിയമത്തെപ്പറ്റി ഒരു പിതാവ് വളരെ മോശമായി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് താനും മോശമായി സംസാരിച്ചത്. അതു പാടില്ലായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് മുന്‍പരാമര്‍ശത്തില്‍ മാപ്പു പറയുന്നത്.