Kerala

സി.പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലൻ (86) നിര്യാതനായി

Posted on

സി.പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലൻ (86) നിര്യാതനായി.കഴിഞ്ഞ എല്‍ ഡി എഫ് സർക്കാർ ഭരിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലം പ്രതിനിധിയായിരുന്നു ബാലൻ. വാർദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ അന്ത്യം.

സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ രണ്ടിന് കോയിലോട്ശ് മശാനത്തില്‍ നടക്കും. അഭിവക്ത കൂത്തുപറമ്പ്, പിണറായി ഏരിയകളില്‍ കമ്യുണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ വളർത്തുന്നതില്‍ ത്യാഗോജ്ജ്വല പ്രവർത്തനങ്ങള്‍ കാഴ്ച്ചവെച്ച നേതാവാണ്പി ബാലൻ.

വേങ്ങാട് സ്വദേശിയായ ഇദ്ദേഹം മുൻ വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന വേങ്ങാടും പരിസര പ്രദേശങ്ങളും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ മുന്നണിയില്‍ നിന്നു പ്രവർത്തിച്ചു. ദീർഘകാലം സി പി എം പിണറായി ഏരിയ സെക്രട്ടറി, കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലം പ്രതിനിധിയായി അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പത്മിനി. മക്കൾ: പി. രമേശൻ (കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് സെക്രട്ടറി), പി. ദിനേശൻ (കുവൈത്ത്), പരേതനായ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version