India

പാർലമെന്റിൽ ഖലിസ്താൻ നാഷണൽ ആർമിയുടെ ബോംബ് ഭീഷണി

Posted on

പാർലമെന്റിൽ ബോംബ് ഭീഷണി. ഖലിസ്താൻ നാഷണൽ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്ക് വേണ്ടി ഡൽഹി ഖലിസ്താൻ ആകുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡൽഹി പൊലീസിന് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിക്കുന്നത്.

പാർലമെന്റിന് പുറമെ ഡൽഹിയിലെ 10 സ്കൂളുകളിലും ബോംബ് ഭീഷണി ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാവിലെ 8:30 നും 9:00 നും ഇടയിലാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി പോലീസ്, അഗ്നിശമന സേന, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുകൾ എന്നിവ ഉടൻ തന്നെ ബാധിത സ്‌കൂളുകളിലേക്ക് പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version