India
20 രൂപയ്ക്ക് 6 എണ്ണംവേണം; പാനിപൂരിയുടെ എണ്ണം കുറഞ്ഞതിന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവതി
അഹമ്മദാബാദ്: പാനിപൂരിയുടെ എണ്ണം കുറഞ്ഞതിന് വഴിയോര കച്ചവടക്കാരനോട് വഴക്കിട്ട് റോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞ് പ്രതിഷേധിച്ച് യുവതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
സുര്‍സാഗര്‍ തടാകത്തിന് സമീപമുളള റോഡിലാണ് യുവതി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
യുവതിയുടെ പ്രതിഷേധം പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി.
തുടര്‍ന്ന് തടസം നീക്കാന്‍ പൊലീസിനും ഇടപെടേണ്ടിവന്നു. ഉദ്യോഗസ്ഥരെത്തി യുവതിയെ സമാധാനിപ്പിച്ച് റോഡില്‍ നിന്ന് മാറ്റുകയായിരുന്നു.