Kerala
ഇന്ത്യയിൽ സ്വാതന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്നതായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: ഇന്ത്യയിൽ സ്വാതന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്നതായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്നും ഏത് നിമിഷവും അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടക്കപ്പെടാവുന്ന സാഹചര്യമാണെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും പാംപ്ലാനി പറഞ്ഞു.
ഛത്തീസ്ഗഡിൽ ബജ്റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം നേരിടുകയിലും അറസ്റ്റിലാവുകയും ചെയ്ത കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രാധനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാംപ്ലാനി നന്ദി അറിയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാംപ്ലാനിയുടെ പ്രതികരണം