Kerala
ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും
പാലക്കാട്: ഇടതുകോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത് കെ എ തുളസി നിയമസഭയിലെത്തുമ്പോള്‍ പാലക്കാട് സാക്ഷ്യം വഹിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു അപൂര്‍വത.
പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോഴാണ് ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി ചരിത്ര വിജയുവുമായാണ് നിയസഭാംഗമാകുന്നത്.
മണ്ഡലം രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.