Kerala
പാലക്കാട് വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തം
പാലക്കാട്: വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തം. കൂറ്റനാട് ചാലിശ്ശേരി – കുന്നംകുളം റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ രാത്രി പത്തരയോടെയാണു തീപിടുത്തമുണ്ടായത്.
രാത്രിയിൽ അടച്ചിട്ടിരുന്ന ഒരു കടയിൽ നിന്ന് പടർന്ന തീ സമീപത്തെ രണ്ട് സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
ചാലിശ്ശേരി സ്റ്റേഷനിലെ പൊലീസ് സേനാംഗങ്ങളും കുന്നംകുളത്തു നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്നാണു തീയണച്ചത്.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം.