Kerala

പാലായുടെ കൗതുകമായിരുന്ന മയിൽ പറക്കുന്നതിനിടെ പരിക്കേറ്റ് ചത്തു

Posted on

 

പാലാ : പാലായുടെ കൗതുകമായിരുന്ന മയിൽ ഇനിയില്ല. ഇന്നു രാവിലെ അരുണാപുരം ഗസ്റ്റ് ഹൗസ് ഭാഗത്ത് വച്ച് പറക്കുന്നതിനിടെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഗ്ളാസിൽ തട്ടി കഴുത്തൊടിയുകയായിരുന്നു.

പരിക്കേറ്റ് അവശനായി താഴെ കിടന്ന മയിലിനെ നാട്ടുകാർ പാലാ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും അധികം താമസിയാതെ ചത്തു.എരുമേലി വനം വകുപ്പിലെ ഉദ്യോഗസ്ഥർ എത്തി പോസ്റ്റ്‌മോർട്ടം ചെയ്തിട്ടേ മറവ് ചെയ്യൂ എന്നാണ് അധികാരികൾ പറയുന്നത് .

വനം വകുപ്പ് സർജൻ എത്തി പോസ്റ്റ് മോർട്ടം നടത്തിയശേഷമെ മറവ് ചെയ്യൂ എന്ന് പാലാ മൃഗാശുപത്രി അധികൃതർ കോട്ടയം  മീഡിയയെ അറിയിച്ചു. പാലാ  മുണ്ടുപാലം; പേണ്ടാനം  വയൽ ,ഇടനാട് ഭാഗങ്ങളിലും ഒന്നിലധികം മയിൽ കറങ്ങുന്നുണ്ട്.പീഢനം വയലിൽ ഇടവിട്ട് കുരങ്ങുകളെയും കാണാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version