Kerala
പാലാ നഗരസഭ സർക്കാർ ആയുർവേദ ആശുപത്രിയിൽ പുതിയ ഫാർമസിയും, ലാബും, യോഗ പരിശീലനത്തിന്റെയും ഉത്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു
പാലാ നഗരസഭ സർക്കാർ ആയുർവേദ ആശുപത്രിയിൽ പുതിയ ഫാർമസിയും, ലാബും, യോഗ പരിശീലനത്തിന്റെയും ഉത്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു .
പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആയുർവ്വേദം നമ്മളെ ആരോഗ്യമുള്ള ജീവിതശൈലിയിലേക്ക് എത്തിക്കുമെന്നും ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ വളരെ ഫലപ്രദമാണെന്നും ഈ പദ്ധതിഥിയുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നതായും ജോസ് കെ മാണി എം പി ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .
വൈസ് ചെയർപേഴ്സൺ ബിജി ജോജോ , സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ലിസിക്കുട്ടി മാത്യു , ജോസ് ചീരാൻകുഴി കൗൺസിലർമാരായ ഷാജു വി തുരുത്തൻ , ആന്റോ പടിഞ്ഞാറേക്കര , ജോസിൻ ബിനോ , ലീന സണ്ണി , ബൈജു കൊല്ലൻപറമ്പിൽ , മായാ പ്രദീപ് , മുൻ കൗൺസിലർ ബിജു പാലുപടവിൽ , ബെറ്റി ഷാജു,
ജോസുകുട്ടി പൂവേലി , ഷാജു എടേട്ട്, സി എം ഒ Dr റോഷ്‌നി അടക്കമുള്ള ആശുപത്രി ജീവനക്കാരും ചികിത്സ തേടിയെത്തിയവരും ജനങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു .