Kottayam

അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ്മാസ വണക്കം ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ 1 മുതൽ 31 വരെ നടത്തപ്പെടും

Posted on

പാലാ: അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ്മാസ വണക്കം ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ 1 മുതൽ 31 വരെ നടത്തപ്പെടും. മെയ് 1 മുതൽ 31 വരെ ഞായറാഴ്ച ഒഴികെ രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന, മെയ്മാസ വണക്കം പ്രാർത്ഥന. എല്ലാ ദിവസവും

വൈകുന്നേരം 6.00 ന് ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ് എന്നിവ നടത്തപ്പെടും. മെയ് 31 ഞായർ സമാപനദിവസം രാവിലെ 5.30 ന് ആഘോ ഷമായ വിശുദ്ധ കുർബ്ബാന, വണക്കമാസ പ്രാർത്ഥന. വൈകുന്നേരം 5.30 ന് ആഘോഷമായ ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ്, ശേഷം സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം. തുടർന്ന് നേർച്ച വിതരണത്തോടെ പള്ളിയിലെ ചടങ്ങുകൾ സമാപിക്കും.

മെയ് 1 മുതൽ 31 വരെ കുരിശുപള്ളിയിൽ മെയ്മാസ വണക്ക് കാര്യങ്ങൾക്കായി വൈകിട്ട് 4.30 മുതൽ 7.30 വരെ ഓഫീസ് പ്രവർത്തിക്കും. മുൻ വർഷങ്ങളിലെ പോലെ പ്രസുദേന്തിയാകുവാൻ ആഗ്രഹിക്കുന്നവർക്ക് പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഓഫീസുകളിലും കൂടാതെ കുരിശുപള്ളി ഓഫീസിലും അതിനുള്ള സൗകര്യം ഉണ്ടാ യിരിക്കും. മെയ് 31 സമാപനദിവസം കുരിശുപള്ളിയിൽ ഇത്തവണ വസ്ത്ര വിതരണം ഉണ്ടായിരിക്കുന്നതല്ല. പകരം സ്കൂൾ കുട്ടികൾക്ക് പഠനോപക രണ വിതരണമാണ് ഉണ്ടാവുക. തദവസരത്തിൽ പഠനോപകരണവിതരണ ഉദ്ഘാടനം നടത്തപ്പെടും. തുടർ ദിവസങ്ങളിൽ പേര് രജിസ്റ്റർ ചെയ്ത വർക്ക് രജിസ്റ്റർ ചെയ്ത ഈ മൂന്ന് ഇടവകകളിൽ നിന്നും പഠനോപകര ണങ്ങൾ സ്വീകരിക്കാവുന്നതാണ്. പഠനോപകരണങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ ഈ മൂന്ന് പള്ളികളിൽ മെയ് 20 ന് മുൻപായി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യണം. കുരിശുപള്ളി യിലെ മെയ്മാസ വണക്കവുമായി ബന്ധപ്പെട്ട് പ്രസുദേന്തി വിഹിതമല്ലാതെ മറ്റ് പിരിവുകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല. തിരുക്കർമ്മങ്ങളിൽ പങ്കെടു ക്കുവാനും പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുവാനും എല്ലാ വരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കത്തീഡ്രൽ പള്ളി വികാരി റവ. ഫാ. ജോസഫ് മലേപറമ്പിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ. ജോർജ്ജ് മൂലേച്ചാലിൽ, ഫാ. ജോർജ്ജ് തറപ്പേൽ, കൈക്കാരന്മാരായ ശ്രീ. അലക്സാണ്ടർ മുളയ്ക്കൽ, ശ്രീ. റ്റോമി പാനായിൽ, ശ്രീ. രാജേഷ് പാറയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version