Kottayam
വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ, മാർ ആഗസ്തീനോസ് കോളേജിൻ ആരംഭിക്കുന്നത് പാർശ്വ വൽക്കരിക്കപ്പെട്ടവർക്കുള്ള അംഗീകാരം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കേരളത്തിലെ അറിയപ്പെടുന്ന കോളേജായ രാമപുരം മാർ അഗസ്തീനോസ് കോളേജിൽ കുഞ്ഞച്ചൻ ചെയർ ആരംഭിക്കുന്നത് സമൂഹത്തിലെ പാർശ്വ വൽക്കരിക്കപ്പെട്ടവർക്കുള്ള അംഗീകാരമാണെന്ന് പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് . രാമപുരം മാർ അഗസ്തീനോസ് കോളേജിൽ കുഞ്ഞച്ചൻ ചെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പതിതരെ സേവിക്കുന്നതിൽ തീഷ്ണത പുലർത്തിയിരുന്ന കുഞ്ഞച്ചൻ അതിനായി ധാരാളം എതിർപ്പുകളെയും നേരിട്ടിരുന്നു. അതി രാവിലെ തൂക്ക് വിളക്കുമായി ദളിത് ഭവനങ്ങളിൽ എത്തി അവരോടൊപ്പം സഹവർത്തിച്ച അദ്ദേഹം ദളിതർക്ക് കടുത്ത ആത്മ വിശ്വാസമാണ് നൽകിയത്. ദളിതർ പുറംപോക്കിൽ കിടക്കേണ്ടവരല്ലെന്നും അവർ മുഖ്യധാരയിലേക്ക് കടന്നു വരണമെന്ന് പറയുകയും അതിനായി പോരാട്ടങ്ങൾ നടത്തിയ ധന്യനുമാണെന്ന് മാർ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.
നന്മയുടെ കെടാവിളക്കായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് ഈ കോളേജിൻ ഒരു ചെയർ ആരംഭിക്കുമ്പോൾ നന്മയ്ക്ക് തന്നെയാണ് അടിവരയിടുന്നത്.
മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പാൾ റെജി വർഗീസ് മേക്കാടൻ , ഫാദർ ബർക്ക്മാൻ കുന്നുംപുറം , ഫാദർ ജോസഫ് ആലഞ്ചേരി , ഫാദർ ജയിംസ് പുലിയുറുമ്പിൽ ,രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ശാന്താറാം , രാജീവ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.