Kerala

പ്രദക്ഷിണം പള്ളി മോണ്ടളത്തിൽ നിന്നിറങ്ങിയപ്പോൾ “മോൻത” മാറി ,മാനം തെളിഞ്ഞു ,വിശ്വാസികളുടെ മനവും

Posted on

പാലാ: ആകാശം മുടി കെട്ടിയിരുണ്ടപ്പോൾ വിശ്വാസികളുടെ മനവും മൂടി കെട്ടിയിരുന്നു.എന്നാൽ 12.30ന് പാലാ കിഴതടിയൂർ പള്ളിയിലെ വിശുദ്ധ യൂദാസ്ളീഹായുടെ നൊവേന തിരുന്നാൾ പ്രദക്ഷിണം തുടങ്ങേണ്ട സമയമടുത്തപ്പോൾ കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്ന “മോൻന്ത ” ന്യൂന മർദ്ദം വഴി മാറി. മാനം തെളിഞ്ഞപ്പോൾ വിശ്വാസികളുടെ മനവും തെളിഞ്ഞു.

10 മണിക്ക് പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്നായിരുന്നു പ്രദക്ഷിണം. നൂറു കണക്കിന് മുത്തുക്കുടയേന്തിയ വിശ്വാസികൾക്കൊപ്പം ,മഞ്ഞയും വെള്ളയും നിറമുള്ള പേപ്പൽ കുടകളും വിശ്വാസികൾ ഏന്തിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഇരുനിലക്കുടകളും വർണ്ണ പ്രപഞ്ചം തീർത്തു .

നഗരി കാണിക്കൽ പ്രദക്ഷിണം ളാലം പാലം റൗണ്ടാന ചുറ്റി തിരിച്ച് പള്ളിയിൽ പ്രവേശിച്ചപ്പോൾ വിശുദ്ധൻ്റ തിരുശേഷിപ്പ് ചുംബനവും നടന്നു.

തിരുകർമ്മങ്ങൾക്കും ,പ്രദക്ഷിണത്തിനും പള്ളി വികാരി ,റവ ഫാദർ തോമസ് പുന്നത്താനത്ത് ,റവ ഫാദർ മാത്യു വെണ്ണായ പള്ളി ,റവ ഫാദർ സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ ,റവ ഫാദർ കുര്യൻ വരിക്ക മാക്കൽ ,റവ ഫാദർ ജെയിംസ് മടിക്കാങ്കൽ ,റവ ഫാദർ ഐസക്ക് പെരിങ്ങാമലയിൽ കൈക്കാരൻമാരായ ടോമി കെ.കെ കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ, ടോമി സെബാസ്റ്റ്യൻ ഞാവള്ളി മംഗലത്തിൽ, പബ്ളിസിറ്റികൺവീനർ സോജൻ കല്ലറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

തങ്കച്ചൻ പാലാ

കോട്ടയം മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version