Kerala

കളത്തിലിറങ്ങി കളരിക്കൻ:അങ്കകളരിയിൽ അടരാടാൻ ജോയി കളരിക്കൽ മുന്നോട്ട്

Posted on

പാലാ: പാലാ നഗരസഭയിൽ പാലാ വാർഡ് എന്നറിയപ്പെടുന്ന പത്തൊൻപതാം വാർഡിൽ മത്സരിക്കാൻ കളത്തിലിറങ്ങുകയാണ് കളരിക്കൻ.ജനകീയാവശ്യങ്ങൾക്കായി എന്നും കളത്തിലുള്ള കളരിക്ക നെ പാലായിൽ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. പാലായിലെ 26 വാർഡിലും സജീവ സാന്നിദ്ധ്യമാണ് എല്ലാവർക്കും അറിയാവുന്ന ജോയി കളരിക്കൽ.

ആം ആത്മി പാർട്ടിയുടെ ജില്ലാ നേതാവായ ജോയി കളരിക്കൽ എ.എ.പിയുടെ ചിഹ്നമായ ചൂൽ അടയാളത്തിൽ മത്സരിക്കുമ്പോൾ മുഖ്യധാരാ മുന്നണികൾക്കും ഭീഷണിയാവുകയാണ് .

രാഷ്ട്രീയത്തിലെ ജീർണ്ണതകൾക്കെതിരെ വിരൽ ചൂണ്ടുന്ന ജോയി വിജയിച്ചാൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളും എന്ന് അഭിപ്രായപ്പെട്ടു. വോട്ട ഭൃർത്ഥനയുമായി വാർഡിൽ കറങ്ങിയ ജോയി കളരിക്കൽ വാർഡിലെ ശോചനീയാവസ്ഥക്കെതിരെയും വിരൽ ചൂണ്ടി. ഇതിനൊക്കെ ഒരു മാറ്റം വരണമെന്ന് അദ്ദേഹം പറയുന്നു.ജോയിയെ എതിർക്കുന്നത് യു.ഡി.എഫിൽ പ്രൊഫസർ സതീഷ് ചൊള്ളാനി ആയിരിക്കും എന്നാണ് അവസാന സൂചനകൾ.

മുരിക്കുംപുഴ – കടപ്പാട്ടൂര്‍ റോഡിലെ കത്തീഡ്രല്‍ പള്ളി ഭാഗത്തെ റോഡ് ആകെ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഈഭാഗത്തുകൂടി പോകുന്ന ഓട്ടോറിക്ഷകളുടെയും കാറുകളുടെയും അടിഭാഗം തട്ടി വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്. റോഡ് പരിചയം ഇല്ലാത്ത ടൂവീലര്‍ യാത്രക്കാര്‍ ഈ ഭാഗത്തെ ഇറക്കം ഇറങ്ങി വരുമ്പോള്‍ വലിയ കട്ടിംഗില്‍ ചാടി വാഹനം മറിഞ്ഞ് അപകടത്തില്‍ പെടുകയാണ്.

സന്ധ്യാസമയത്തും രാത്രിയിലും ഇതുവഴി പോകുന്ന തദ്ദേശവാസികളും റോഡിലെ വലിയ കട്ടിംഗുകളില്‍ വീണ് പരിക്കേല്‍ക്കുകയാണ്. കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷിതമായ യാത്രാവകാശം സംരക്ഷിക്കണമെന്നും തകര്‍ന്ന റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. അഡ്വ. സിറിയക് ജയിംസ്, പി.കെ. ജയ്‌മോന്‍, റ്റി.കെ. ശശിധരന്‍, എ.സി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version