Kerala
പാലാ കിഴതടിയൂർ വിശുദ്ധ യൂദാ സ്ളീഹാ പള്ളിയിൽ പ്രധാന തിരുന്നാൾ നാളെ (28 ചൊവ്വ )
പാലാ: വിശുദ്ധ യൂദാസ്ളീഹാ പള്ളിയിലെ നൊവേന തിരുന്നാളിൻ്റെ പ്രധാന ദിവസമായ നാളെ (28 ചൊവ്വ ) രാവിലെ പത്തിന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും നടക്കും.
തിരുന്നാൾ പ്രദക്ഷിണത്തിന് റവ ഫാദർ കുര്യൻ വരിക്ക മാക്കൽ ,റവ ഫാദർ ജയിംസ് മടിക്കാങ്കൽ ,റവ ഫാദർ ഐസക്ക് പെരിങ്ങാമലയിൽ തുടങ്ങിയവർ കാർമ്മികരായിരിക്കും. തുടർന്ന് നൊവേനയും തിരുശേഷിപ്പ് ചുംബനവും ഉണ്ടായിരിക്കും.
ഉച്ചക്ക് ശേഷം 3 നും 5 നും വിശുദ്ധ കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. 6.30 ന് ദേവാലയത്തിൽ ജപമാല റാലിയും ,7ന് വിശുദ്ധ കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. പളളി വികാരി റവ ഫാദർ തോമസ് പുന്നത്താനത്ത് ,റവ ഫാദർ മാത്യു വെണ്ണായപ്പള്ളിൽ, റവ ഫാദർ സെബാസ്റ്റിൻ ആലപ്പാട്ടുകുന്നേൽ
,കൈക്കാരൻമാരായ റ്റോമി കെ.കെ കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,ടോമി സെബാസ്റ്റ്യൻ ഞാവള്ളി മംഗലത്തിൽ, പബ്ളിസിറ്റി കൺവീനർ സോജൻ കല്ലറയ്ക്കൽ എന്നിവരും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും.