Kerala
തമ്പുരാൻ മുകളിലുണ്ടെങ്കിൽ സന്മനസ് ജോർജ് സ്വർഗത്തിലായിരിക്കും: ഫാദർ ജോർജ് മൂലേച്ചാലിൽ
പാലാ :തമ്പുരാൻ മുകളിലുണ്ടെങ്കിൽ സന്മനസ് ജോർജ് സ്വർഗത്തിലായിരിക്കുമെന്ന് പാലാ കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോർജ് മൂലേച്ചാലിൽ അഭിപ്രായപ്പെട്ടു പാലാ മരിയ സദനത്തിൽ സന്മനസ് ജോർജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാദർ ജോർജ് മൂലേച്ചാലിൽ.
7000 ത്തോളം പേർക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുവാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് പറയു മ്പോളാണ് അദ്ദേഹത്തിൻ്റെ കാരുണൃ പ്രവർത്തിയുടെ ആഴം മനസിലാകുന്നത്.വെല്ലുവിളികൾക്ക് മുമ്പിൽ നിശ്ചയ ദാർഢ്യത്തോടെ നന്മ പങ്ക് വച്ച് മനുഷൃനാണ് സന്മനസ് ജോർജ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്തോഷ് മരിയസദനം . ഷിബു തെക്കേമറ്റം . ഈരാറ്റുപേട്ട എസ് ഐ ബിനോയി തോമസ് . ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു