Kottayam
പാലായിൽ മീനച്ചിലാറിൻ്റെ തീരത്ത് ഷോണാർ തീർത്ത് എൻ.ഡി.എ യുടെ ചടുല മുന്നേറ്റം
പാലാ: പാലായിൽ എൻ.ഡി.എ മൂന്നാം സ്ഥാനത്താണെന്ന് പറഞ്ഞവർക്ക് ചടുല മറുപടി നൽകി ആയിരങ്ങൾ പാലാ പട്ടണത്തിൽ മീനച്ചിലാറിൻ്റെ തീരത്ത് ഷോണാർ തീർത്തു.
പാലാ മണ്ഡലത്തിൻ്റെ 12 പഞ്ചായത്തിൻ നിന്നും മുൻസിപ്പാലിറ്റിയിൽ നിന്നും ഒഴുകിയെത്തിയ എൻ ഡി എ പ്രവർത്തകർ കടപ്പാട്ടുർ മഹാദേവർ ക്ഷേത്രത്തിന് സമീപം കേന്ദ്രീകരിച്ചാണ് നഗരത്തിലേക്ക് കൂലം കുത്തി ഒഴുകിയത്.
ഒരു വരി പ്രകടനം രാത്രിയായാലും തീരില്ല എന്നറിഞ്ഞ പ്രവർത്തകർ സ്വയം നിരത്ത് നിറഞ്ഞ് ബഹുജന പ്രകടനമായി നഗരഹൃദയത്തിലൂടെ ഒഴുകി .അമ്മൻകുടവും ,ചെണ്ടമേളവും ,പഞ്ചാരി മേളവും കൊഴുപ്പേകിയ പ്രകടനത്തിൽ ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും ശക്തമായിരുന്നു.അവർ ഒത്ത് വിളിച്ചു. ആര് കിണഞ്ഞ് ശ്രമിച്ചാലും ,തച്ച് തകർക്കാനാവില്ല ,അജയ്യനാണീ ഷോൺ ജോർജ് .
വനിതാ പ്രാതിനിധ്യവും ശ്രദ്ധേയമായിരുന്നു. സെറ്റ് സാരിയും ,ചെറി റെഡ് ബ്ളൗസും അണിഞ്ഞായിരുന്നു വനിതകൾ പ്രകടനത്തിൽ പങ്കെടുത്തത്.പ്രകടനത്തിന് വളരെ മുമ്പ് തന്നെ വനിതകൾ സുസജ്ജരായി കടപ്പാട്ടൂരിൽ അണിനിരന്നു. ബിജെപി യുടെ എ ക്ളാസ് മണ്ഡലമാണ് പാലാ എന്ന് വിളിച്ചോതുന്നതായിരുന്നു ശക്തിപ്രകടനം. പ്രകടനം ടൗൺ ഹാളിന് സമീപത്തുകൂടെ സ്റ്റേഡിയം ജംഗ്ഷനിൽ തിരിഞ്ഞ് മെയിൻ റോഡിലൂടെ കുരിശ് പള്ളി ജംഗ്ഷനിലുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ സജ്ജമാക്കിയ വേദിയിലെത്തി സമാപിച്ചു. സമാപനത്തിന് ശേഷം അവർ ഒന്ന് ചേർന്ന് വിളിച്ചു ബോലോ എൻ.ഡി.എ കീ …..ജയ്
ബോലോ ഷോൺ ജോർജ് കീ…. ജയ്
തുടർന്ന് പാർവ്വതി ഷോണും സംഘവും വന്ദേ മാതരം ആലപിച്ച് യോഗ നടപടികൾ ആരംഭിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ