Kerala

പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം വരുന്നു

Posted on

പാലാ :പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് നീക്കം സജീവമായി .ഇപ്പോൾ ഭരണ മുന്നണിയിൽ രൂപം കൊണ്ടിട്ടുള്ള അന്തഛിദ്രം പരമാവധി മുതലെടുക്കാനാണ് പ്രതിപക്ഷ നീക്കം .ജൂൺ 28 നാണു ഭരണ മുന്നണി ധാരണ അനുസരിച്ച് വൈസ് ചെയർപേഴ്‌സൺ മായ രാഹുൽ രാജി വയ്‌ക്കേണ്ട തീയതി.എങ്കിലും സ്വതന്ത്ര അംഗമായ മായാ രാഹുൽ രാജി വയ്ക്കുമോ എന്ന് നിരീക്ഷകർ ഉറ്റു നോക്കുകയാണ് .ഇതിനിടെ ഒരു യു ഡി എഫ് യോഗത്തിൽ വച്ച് മായാ രാഹുലിനെ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടം ശകാരിച്ചതും ;എടി പോടീ എന്ന് വിളിച്ചതും തുടർന്ന് മായാ രാഹുൽ ഇറങ്ങി പോയതും കോട്ടയം മീഡിയാ മാത്രം റിപ്പോർട് ചെയ്തിരുന്നു.

ആ സംഭവത്തിനു ശേഷം മായാ രാഹുൽ യു ഡി എഫുമായി അത്ര രസത്തിലല്ല പോയിരുന്നത് .ഏറ്റവും അവസാനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജിതാ പ്രകാശിനെ ഭരിക്കാൻ സമ്മതിക്കാത്ത രീതിയിലും കടന്നു കയറ്റം വന്നിരിക്കയാണ്. .കഴിഞ്ഞ ദിവസം ആർ ഡി ഒ വിളിച്ചു ചേർത്ത യോഗത്തിലും മഴക്കാല പൂർവ ശുചീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാലാ ആരോഗ്യ വകുപ്പിനെ ചലിപ്പിക്കാൻ സ്വതന്ത്ര മുന്നണി സമ്മതിക്കുന്നില്ല.വല്യച്ചന്റെയും ;അച്ഛന്റെയും ;കൊച്ചിന്റെയും ആജ്ഞ അനുസരിച്ചു മാത്രമേ നഗരസഭാ ഭരണം മുന്നോട്ടു പോവുകയുള്ളൂ എന്ന നിലയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു.

.സ്വതന്ത്ര മുന്നണിയുടെ എല്ലാ കാലത്തെയും ആയുധമാണ് പോലീസ് കേസ് എന്നുള്ളത് .ഇത്തവണ പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും ;കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെയും മോഷണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.ചെയർപേഴ്‌സന്റെ വാച്ച് കട്ടോണ്ടു പോയെ എന്നാണ് ആരോപണം ;ഫയലിന്റെ കൂടെ വാച്ച് വച്ചതാണത്രേ.കോട്ടയം മീഡിയാ ലേഖകനെതിരെയും കടുത്ത പോലീസ് കേസ് സ്വതന്ത്ര മുന്നണിയംഗം 2023 ൽ നൽകിയിരുന്നു .ജാമ്യം നല്കാതിരിക്കുവാൻ സ്ത്രീ പീഡന ആരോപണങ്ങൾ തന്റെ സഹചാരിയായിരുന്ന അന്നത്തെ പാലാ എസ് എച് ഒ തോമസണെ കൊണ്ട് കോടതിയിൽ ഉന്നയിപ്പിക്കുകയും ;ജാമ്യം ലഭിക്കാതിരിക്കുവാൻ നടത്തിയ ശ്രമങ്ങളൊക്കെ കോട്ടയം മീഡിയ പൊരുതി തോൽപ്പിക്കുകയും ചെയ്തിരുന്നു.

ചെയർപേഴ്‌സന്റെ മുറിയിൽ കടന്ന പോലീസുദ്യോഗസ്ഥരോട് അവിടെയെത്തിയ ബിനു ഞാനും ഒരു അഡ്വക്കേറ്റ് ആണെന്ന് സൂചിപ്പിച്ചപ്പോൾ ഞങ്ങൾ ഞങ്ങടെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു .യു ഡി എഫ് ഭരണത്തിന്റെ തുടക്കം മുതൽ തൂക്ക് പാലം കൊണ്ട് വരണമെന്നാണ് സ്വതന്ത്ര മുന്നണി ആവശ്യപ്പെട്ടിരുന്നത് .തന്റെ റിസോർട്ട് സംരക്ഷണാർത്ഥമാണ് സർക്കാർ ചിലവിൽ തൂക്ക് പാലമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്നത് .പാലായിൽ വരുന്ന ഒരാൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയണം ;കൊട്ടാരമാറ്റത്തെ കക്കൂസ് സമുച്ചയം വൃത്തിയാക്കിയിട്ടു മതി തൂക്ക് പാലമൊക്കെയും എന്ന നിലപാടിലായിരുന്നു ഭരണ മുന്നണിയിലെ ബിജു മാത്യൂസ് .

അതാണ് ബിജു മാത്യൂസിലേക്ക് മുന തിരിച്ചു വച്ച് വാച്ച് കട്ടോണ്ടു പോയെ എന്ന ആരോപണത്തിന്റെ നിജ സ്ഥിതി.ഭരണമുന്നണിയിലെ ആശയ സംഘട്ടനങ്ങൾ പുറത്തേക്കും വമിക്കുംപ്പോഴാണ് എൽ ഡി എഫ് അവിശവാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത് .ഏതായാലും വൈസ് ചെയർപേഴ്‌സൺ രാജി വയ്‌ക്കേണ്ട ജൂൺ 28 നു മുൻപ് ഭരണ മുന്നണി ഈ രീതിയിൽ കാണുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version