Kottayam

പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ കത്ത്

Posted on

പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ കത്ത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, റിയ ചീരാംകുഴി, ടോണി തൈപ്പറമ്പില്‍, രജിത് പ്രകാശ്, എന്നിവര്‍ക്കൊപ്പം വൈസ് ചെയര്‍പേഴ്‌സണ്‍ മായ രാഹുലും ഒപ്പിട്ട കത്താണ് നേതൃത്വത്തിന് നല്കിയത്.

സ്വതന്ത്രമുന്നണി കൂട്ടായ്മയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും കൗണ്‍സിലര്‍മാര്‍ക്കും അപമാനകരമായ സംഭവവികാസങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യു.ഡി.എഫ് ഭരണം എന്ന് പറയാമെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കോ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ക്കോ യാതൊരു വിധ റോളും ഈ ഭരണത്തില്‍ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യു.ഡി.എഫ് എം.എല്‍.എ ജയിക്കുന്നതിനുവേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റി പാര്‍ട്ടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെ ഉണ്ടായി.

ഇതുമായി ബന്ധപ്പെട്ട് 3 പോലീസ് കാരുടെയും നഗരസഭ ജീവനക്കാരന്റെയും സാന്നിധ്യത്തില്‍ മൊഴി എടുത്തിട്ടും ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണം ഉള്‍പ്പെടെയുള്ള കള്ള കേസ് ചെയര്‍പേഴ്സണ്‍ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാര്‍ത്ത നല്‍കി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ചെയര്‍പേഴസണ്‍ ദിയ ബിനുവിലും സ്വതന്ത്യ കൂട്ടായ്മയിലും ഉള്ള വിശ്വാസം ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version