Kerala
കാടു കയറി കിടന്ന പാലായുടെ ലണ്ടൻ ബ്രിഡ്ജും ;അമിനിറ്റി സെന്ററും വർണ്ണ മനോഹാരിയാകുന്നു
പാലാ.പാലാ ടൗൺ ബസ് സ്റ്റാൻഡിന് സമീപത്ത് ആറ് വർഷം മുമ്പ്മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആമിനിറ്റ് സെൻറും , ഇരുമ്പ് പാലവും നശിക്കുന്ന നിലയിൽ കാടുകയറി മൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ഗാന്ധിജയന്തി അനുബന്ധിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള ജനങ്ങൾ പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ കാടുകൾ മുഴുവൻ വെട്ടി തെളിച്ചു ശുചിത്വമാക്കി.
ജനങ്ങൾ നൽകിയ അഞ്ചര കോടി രൂപയുടെ നികുതിപ്പണം പാഴായി പോകാതെ.ഇവിടെ ചെടികൾ പിടിപ്പിച്ച് മനോഹരമായ നിലനിർത്തുവാനും,സംരക്ഷിക്കുവാനും പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ ജനങ്ങൾ .തയ്യാറായിരിക്കുകയാണ് ആമിനിറ്റ് സെൻറർ .യാതൊരു പ്രതിഫലം ഇച്ഛിക്കാതെ.നിലനിർത്തുവാനും,സംരക്ഷിക്കാനുംജനങ്ങൾ തയ്യാറായിരിക്കുകയാണ്ബന്ധപ്പെട്ട മുൻസിപ്പൽ അധികാരികളും,മറ്റു വകുപ്പ് അധികാരികളും ഇതിനാവശ്യമായ്നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡണ്ട് ജോയി കളരിക്കൽആവശ്യപ്പെട്ടു.
കച്ചവട കേന്ദ്രങ്ങളും ,വ്യാപാരികളും സ്പോൺസർ ഷിപ്പോടെ പൂന്തോട്ട പരിപാലനം നടത്താമെന്നാണ് ജോയി കളരിക്കൽ ആലോചിക്കുന്നത് .വേനൽ കാലത്ത് നനയ്ക്കുന്നതിനും സൗകര്യം നഗരസഭാ ഏർപ്പെടുത്തിയാൽ പൗരവശ സമിതി മുൻകൈ എടുത്ത് അമിനിറ്റി സെന്ററും പൂന്തോട്ടവും പരിപാലിക്കാമെന്നും ജോയി കളരിക്കൽ പറഞ്ഞു .വ്യാപാരികളും പൊതു ജനവും സഹായിക്കാമെന്നു ഇട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
രാവിലെ അമിനിറ്റി സെന്റർ തുറക്കുവാനും ;പൂന്തോട്ടം നനയ്ക്കുവാനും സെന്റർ അടയ്ക്കുവാനും പൗരാവകാശ സമിതി തയ്യാറാണെന്നും നഗരസഭയുടെ പിന്തുണ വേണമെന്നും ജോയി കളരിക്കൽ പറഞ്ഞു .