Kottayam
പാലാ കവീക്കുന്നിൽ വീട് കുത്തി തുറന്ന് വൻ മോഷണം: സിസി ടിവിയും ഹാർഡ് ഡിസ്ക്കും നശിപ്പിച്ചു
പാലാ: പാലായിൽ വൻ മോഷണം. പാലായ്ക്കടുത്ത് കവീക്കുന്നിൽ വീട്ടുകാരെല്ലാം അമേരിക്കയിലായിരുന്ന ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിലാണ് മോഷണം നടന്നത്. തുടിയൻപ്ലാക്കൽ ടോമിയുടെ ഭവനമാണ് കള്ളന്മാർ പാതിരാത്രിയിൽ കുത്തിതുറന്നത്. സിസിടിവി നശിപ്പിക്കുകയും ഹാർഡ് ഡിസ്ക്ക് കവരുകയും ചെയ്തിട്ടുണ്ട്. 50,000 രൂപ നഷ്ടമായി. മറ്റ് എന്തൊക്കെ നഷ്ടമായെന്നുള്ളതിന്റെ കണക്കെടുപ്പ് പോലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ പരിശോധനയ്ക്കായി വിരലടയാള വിദഗ്ധരും എത്തും. വിശദമായ അന്വേഷണത്തനൊരുങ്ങുകയാണ് പാലാ പോലീസ്.