India
പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ
പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇന്ത്യ വഴി മറ്റു രാജ്യങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചു. ഇനി ഒരു ഉത്തരം ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു. വാർത്താവിനിമയ മന്ത്രി അതാവുള്ള തരാറിന്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ തടഞ്ഞു. നിരവധി പാകിസ്ഥാൻ മന്ത്രിമാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നേരത്തെ തടഞ്ഞിരുന്നു.