India

പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

Posted on

പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. നിരപരാധികളായ 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിത്തം ഈ ഭീകര സംഘടനയാണ് ഏറ്റെടുത്തത്. ലഷ്‌കറെ തയ്‌ബയുടെ നിഴൽ രൂപമാണ് ദി റസിസ്റ്റൻസ് ഫ്രണ്ട്. മാത്രമല്ല 1980കളില്‍ രൂപീകരിക്കപ്പെട്ട ലഷ്‌കറെ തയ്‌ബയെ 2001ലാണ് അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ ഉൾപ്പെടുത്തുന്നത്.

അമേരിക്കയുടെ ഈ ഇടപെടലിൽ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാൻ. ഇതോടെ അസീം മുനീർ അസ്വസ്ഥനാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. വിരുന്നുസൽകരിച്ചപ്പോൾ ഇതിന് പിന്നിൽ ഇങ്ങനെ ഒരു ചതി കാണുമെന്ന് മനസ്സിൽ പോലും അസീം മുനീറോ, മാറ്റ് ഭീകരസംഘടനകളോ പ്രതീക്ഷിച്ചിട്ട് ഉണ്ടാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മാത്രമല്ല ഇന്ത്യയുമായി വീണ്ടും കൂടുതൽ അടുക്കാൻ വേണ്ടിയാണോ ട്രംപും അമേരിക്കൻ ഭരണകൂടവും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. 2023-ല്‍ തന്നെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സജ്ജാദ് ഗുല്‍ ആണ് ഈ ഭീകരസംഘടനയുടെ തലവന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version