Kerala

തൃശൂരിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നുമെന്ന് പദ്മജ വേണുഗോപാൽ

Posted on

തൃശൂർ: തൃശൂരിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നുമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ.

തന്നോട് ചെയ്തതു പോലെ പിന്നിൽ നിന്ന് കുത്തൽ അദ്ദേഹവും നേരിടുന്നുണ്ട് എന്നും പത്മജ പറഞ്ഞു. ഇപ്പോഴത്തെ സ്ഥാനാർത്ഥിയേക്കാൾ മികച്ച ആളുകൾ കോണ്‍ഗ്രസിൽ ഉണ്ടായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോക്കസുകളുടെ കയ്യിലാണ് കോണ്‍ഗ്രസ്, പ്രത്യേകിച്ച് തൃശൂരിലെ കോണ്‍ഗ്രസ്. ആൾക്കാർക്ക് കോണ്‍ഗ്രസിൽ നിൽക്കാൻ പറ്റില്ല. ഇനിയും കൊഴിഞ്ഞുപോക്കുണ്ടാവും. ആരും അവിടെ ഹാപ്പിയല്ലെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. മാത്രമല്ല തൃശൂരിൽ കോൺഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും പത്മജ പറഞ്ഞു.

രാജൻ പല്ലാനാണ് തൃശൂരിലെലെ യുഡി എഫ് സ്ഥാനാർഥി. എൽഡി എഫിനായി കളത്തിലിറങ്ങുന്നത് ആലങ്കോട് ലീലാകൃഷ്ണനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version