Kerala
പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി; പി എം ശ്രീയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം
പി എം ശ്രീയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം. പദ്ധതിയെ പൂർണ്ണമായും എതിർക്കേണ്ടതില്ല.
5000 കോടി രൂപ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമോ ?. പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി. സാമ്പത്തിക സഹായം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
മറ്റ് അജണ്ടകൾ ഉണ്ടെങ്കിൽ അതിനെ എതിർക്കാൻ കേരളത്തിനറിയാം. ചില കാര്യങ്ങളിൽ തീരുമാനം സർക്കാരിന് ഇതുപോലെ എടുക്കേണ്ടിവരും. എല്ലാകാര്യങ്ങളും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. സിപിഐയുടെ എതിർപ്പ് – പ്രശ്നങ്ങൾ പരിഹരിക്കും.
ഒരു കുടുംബം ആകുമ്പോൾ പ്രശ്നങ്ങളുണ്ടാകാറുണ്ട്. അത് പരിഹരിക്കാൻ ഞങ്ങൾക്ക് തന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.