Kerala

പി ജയരാജന്‍ ഫാനായിരുന്ന സലിംകുമാര്‍; നടന്‍ സുബീഷിന്റെ കുറിപ്പ് ഇങ്ങനെ…

Posted on

അടിമുടി കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും ശക്തനായ സിപിഐഎം നേതാവായ പി ജയരാജനോട് നടന്‍ സലിം കുമാറിനുള്ള ആരാധനയെക്കുറിച്ച് നടന്‍ സുബീഷ് സുധി എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു.

പി ജയരാജന്റെ തെളിമയാര്‍ന്ന രാഷ്ട്രീയം സലിം കുമാറിനെ ആകര്‍ഷിച്ചിരുന്നുവെന്നും തന്റെ രാഷ്ട്രീയ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും പി ജയരാജനോടുള്ള ഇഷ്ടം സലിം കുമാര്‍ മറച്ച് വച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്. സലിംകുമാറിന്റെ കറുത്ത ജൂതനെന്ന സിനിമയുടെ പൂജാ ചടങ്ങില്‍ ബദ്ധവൈരികളായ കെ സുധാകരനേയും പി ജയരാജനേയും ഒരേ വേദിയിലെത്തിക്കാന്‍ സലിം കുമാറിന് സാധിച്ചുവെന്നും സുബീഷ് സുധി എഴുതുന്നു.

സലിം കുമാറിന്റെ വീട്ടില്‍ പി ജയരാജന്‍ വന്നതറിഞ്ഞ് ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞ തമാശയും അതിന് സലിംകുമാര്‍ കൊടുത്ത ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയും സുബീഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പില്‍ എഴുതുന്നുണ്ട്. സലിം ഞങ്ങളുടെ പാര്‍ട്ടി വിട്ട് പോകുകയാണോ എന്ന് ചോദിച്ച വി ഡി സതീശനോട് സതീശേട്ടന്‍ പാര്‍ട്ടി വിട്ടാലും താന്‍ കോണ്‍ഗ്രസ് വിടില്ലെന്നായിരുന്നു സലിം കുമാറിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version