Kerala
മോദി-മേനോന് സതീശന് കൂടിക്കാഴ്ച ഇന്നലെ, തൊട്ടുപിന്നാലെ ഇ ഡി റെയ്ഡ്, ഗ്രാന്‍ഡ് ഡിസൈന്‍: പി ജയരാജന്
കണ്ണൂര്‍: സിഎംആര്‍എല്‍-എക്സാലോജിക് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്.
റെയ്ഡ് നടക്കുന്ന കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു പ്രതികരണം. എക്സാലോജിക് കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയും മുമ്പ് അന്വേഷണ സംഘം കേരള ഹൈക്കോടതിയില്‍ നിന്നും അന്വേഷണത്തിനായി അനുമതി വാങ്ങുകയായിരുന്നുവെന്നും
ഇ ഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റ് ആണെന്നും പി ജയരാജന് വിമര്‍ശിച്ചു.