Kerala
അനുനയനീക്കമോ ; ജി സുകുമാരൻ നായരെ നേരിൽ കണ്ട് പി ജെ കുര്യൻ
പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട സർക്കാർ അനുകൂല നിലപാടിലെ വിവാദങ്ങൾക്ക് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ നേരിൽ കണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ.
ഇന്നലെയായിരുന്നു പി ജെ കുര്യന്റെ സന്ദർശനം. വൈകീട്ട് മൂന്നരയോടെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയാണ് പി ജെ കുര്യൻ സുകുമാരൻ നായരെ കണ്ടത്.
കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് എംപിയും സുകുമാരൻ നായരെ കണ്ടിരുന്നു. ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കിടയാക്കിയത്.
അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ, കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.