India
മുംബൈ ഭീകരാക്രമണത്തിന് യുപിഎ സർക്കാർ മറുപടി നൽകാത്തത് രാജ്യാന്തര സമ്മർദം മൂലം; കോൺഗ്രസിനെ വെട്ടിലാക്കി ചിദംബരം
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ചിദംബരം. മുംബൈ ഭീകരാക്രമണത്തിന് യുപിഎ സര്‍ക്കാര്‍ മറുപടി നല്‍കാത്തത് അമേരിക്കയടക്കമുള്ളവരുടെ രാജ്യാന്തര സമ്മര്‍ദ്ദം മൂലമെന്ന് ചിദംബരം പറഞ്ഞു.
മുതിര്‍ന്ന നയതന്ത്രജ്ഞരും സമ്മര്‍ദം ചെലുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം യുദ്ധം തുടങ്ങരുതെന്ന് ലോകം മുഴുവന്‍ പറഞ്ഞെന്നും ഒരു ഹിന്ദി ന്യൂസ് ചാനലിനോട് പറഞ്ഞു.
താന്‍ ചുമതലയേറ്റ് രണ്ട് മൂന്ന് ദിവസത്തിന് ശേഷം മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കൊണ്ടോലീസ റൈസ് തന്നെയും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും വന്ന് കണ്ടെന്നും പ്രതികരിക്കരുതെന്ന് പറയുകയും ചെയ്‌തെന്ന് ചിദംബരം പറഞ്ഞു.
ഇത് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണെന്ന് താന്‍ പറഞ്ഞെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു