Kerala

ഒ.ഐ.ഒ.പി യുടെ മഹാപ്രകടനം ഇന്ന് മൂന്നരയ്ക്ക് പാലായിൽ

Posted on

പാലാ: വൺ ഇന്ത്യ വൺ പെൻഷൻ (ഒ.ഐ.ഒ.പി) സംഘടനയുടെ മഹാപ്രകടനം ഇന്ന് പാലാ പട്ടണം സാക്ഷ്യം വഹിക്കും .

കാലാനുസൃതമായി പെൻഷൻ ഏകീകരിക്കണമെന്നും ,ഒരു കുടുംബത്തിൽ തന്നെ പെൻഷൻ രണ്ട് ലക്ഷം വരെ കിട്ടുന്നുണ്ട്.

എന്നാൽ ഇത് പൊളിച്ചെഴുതി 60 വയസു കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപാ പെൻഷൻ ഏർപ്പെടുത്തണമെന്നാണ് ഒ.ഐ.ഒ.പി ആവശ്യപ്പെടുന്നതെന്ന് അഡ്വ: ജോസുകുട്ടി ,ബെന്നി ജോസഫ് എന്നിവർ അറിയിച്ചു.

ഇന്ന് വൈകിട്ട് 3.30 ന് കൊട്ടാരമറ്റം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പൊതു പ്രകടനം ളാലം പാലം ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ പൊതുസമ്മേളനം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version