Kerala

ദ്രോണാചാര്യ അവാർഡ് ജേതാവും,മുൻ ഇന്ത്യൻ ഷൂട്ടിംഗ് ടീം കോച്ചും,ഉഴവൂർ കോളേജ് മുൻ അദ്ധ്യാപകനുമായ പ്രൊഫ : സണ്ണി സാർ നിര്യാതനായി.

Posted on

ദ്രോണാചാര്യ അവാർഡ് ജേതാവും,മുൻ ഇന്ത്യൻ ഷൂട്ടിംഗ് ടീം കോച്ചും,ഉഴവൂർ കോളേജ് മുൻ അദ്ധ്യാപകനുമായ പ്രൊഫ : സണ്ണി സാർ നിര്യാതനായി. 85 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ഉഴവൂർ സ്വദേശിയാണ്. ഒളിംബിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ്. 1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു.

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവർത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version