Kerala
എല്ലാകാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ല; ഒ ജെ ജനീഷ്
പേരാമ്പ്രയിലെ കേസിൽ പൊലീസ് നടപടി അംഗീകരിക്കാൻ ആവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്.
സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വരെ അറസ്റ്റ് ചെയ്തു. വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു.
എംപിയെ തല്ലുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായി. പൊലീസ് നടത്തുന്നത് പ്രതികാര നടപടി. എല്ലാകാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ല.
ഇത് പൊലീസ് മനസ്സിലാക്കണം. പൊലീസ് ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.