Kerala
കന്യാസ്ത്രീകൾ ശിക്ഷ ഏറ്റുവാങ്ങണം, മലയാളികൾ ആയതിനാൽ രക്ഷപ്പെടുത്തുക എന്ന നയം അപലപനീയം’; വിശ്വ ഹിന്ദു പരിഷത്ത്
കൊച്ചി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള വിശ്വ ഹിന്ദു പരിഷത്ത്.
കന്യസ്ത്രീകൾ കുറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് എന്നും ആദിവാസി കുട്ടികളെ തള്ളി കന്യാസ്ത്രീകളെ പിന്തുണയ്ക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണ് എന്നും വിശ്വ ഹിന്ദു പരിഷത്ത് പറഞ്ഞു.
കന്യസ്ത്രീകൾ കുറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതിയും പറഞ്ഞു. എന്നിട്ടും മലയാളികളായതിനാൽ കുറ്റവാളികളെ രക്ഷപ്പെടുത്തണം എന്ന നയം അപലപനീയമെന്നും വിശ്വ ഹിന്ദു പരിഷത്ത് വാർത്താകുറിപ്പിൽ പറഞ്ഞു.