Kerala
മത്സരിപ്പിക്കാമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല; അതൃപ്തി വ്യക്തമാക്കി വി ഡി സതീശന്
തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്.
സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എം.പി മാര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്.